CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 13 Seconds Ago
Breaking Now

നോട്ടിംഗ് ഹാം സെന്റ് ജോണ്‍ മിഷനില്‍ മാര്‍തോമാസ്ലീഹായുടെയും , വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വി. യോഹന്നാന്‍ ശ്ലീഹായുടെയും സംയുക്ത തിരുനാള്‍ ആഘോഷവും , ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണവും

നോട്ടിംഗ് ഹാം . ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും വി ശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വി. യോഹന്നാന്‍  ശ്ലീഹായുടെയും സംയുക്ത തിരുനാള്‍   നോട്ടിംഗ് ഹാം  സെന്റ് ജോണ്‍ മിഷനില്‍  ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തീയതി ബുള്‍വെല്‍ പള്ളിയില്‍ ഉച്ചകഴിഞ്ഞു തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും , തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രണ്ടാം തീയതി കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും , ജൂലൈ മൂന്നാം തീയതി നടക്കുന്ന സംയുക്ത തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റെവ. ഫാ. ജോസഫ് മുക്കാട്ട്  കാര്‍മികത്വം വഹിക്കും , റെവ. ഫാ. ജെയിംസ് ഇലഞ്ഞിക്കല്‍ വചന സന്ദേശം നല്‍കും .ലദീഞ്ഞ് , ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം , തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോബി ജോണ്‍  കൈക്കാരന്‍മാര്‍ എന്നിവര്‍ അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.