CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 50 Minutes 56 Seconds Ago
Breaking Now

'യുക്മ കേരളപൂരം വള്ളംകളി 2022' ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി  2022ന്റെ ലോഗോ തിരഞ്ഞെടുക്കുവാന്‍ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്. മത്സരത്തില്‍ വിജയിക്കുന്ന വ്യക്തി രൂപകല്‍പന ചെയ്യുന്ന ലോഗോയായിരിക്കും വള്ളംകളി 2022 ന്റെ ഔദ്യോഗിക ലോഗോ ആയി ഈ വര്‍ഷം ഉപയോഗിക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് ക്യാഷ് അവാര്‍ഡും ഫലകവും നല്‍കുവാന്‍ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്.  ഏറ്റവും മികച്ച ലോഗോ അയച്ചുതരുന്ന മറ്റ് അഞ്ച് പേര്‍ക്കു കൂടി പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്.

ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ യുക്മ ദേശീയ സമിതിയുടെ ആദ്യത്തെ പരിപാടി എന്ന നിലയില്‍ വള്ളംകളി മത്സരം വിജയിപ്പിക്കുവാന്‍ കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.

മനോജ് കുമാര്‍ പിള്ള നേതൃത്വം കൊടുത്ത കഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.  ആഗസ്റ്റ് 27ന് ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലാണ്  ഇത്തവണയും വള്ളംകളി നടക്കുന്നത്. കോവിഡിന് മുന്‍പ് 2019  ല്‍ നടന്ന  അവസാന വള്ളംകളി മത്സരവും പ്രകൃതി മനോഹരവും കൂടുതല്‍ സൗകര്യപ്രദവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു.

കാണികളായി ഈ വര്‍ഷം കൂടുതല്‍ പേര്‍ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം  വള്ളംകളി  2022 ന്റെ ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍  അറിയിച്ചു. യുക്മ ദേശീയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജാേ വര്‍ഗീസിനായിരിക്കും. അവസാന വര്‍ഷം  വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു.  വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാര്‍ണിവലിലും  പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ വേണ്ടി നിരവധി അസോസിയേഷനുകള്‍ ഏകദിന വിനോദയാത്രകള്‍ മാന്‍വേഴ്‌സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.

മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുള്ള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും  സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസവുണ്ടായിരിക്കും.  കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍  അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്‌ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.

'യുക്മ കേരളാ പൂരം വള്ളംകളി  2022' മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത്  മാന്‍വേഴ്‌സ് തടാകത്തിലേക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

യുക്മ കേരളപൂരം വള്ളംകളി  2022 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:

ഡോ.ബിജു പെരിങ്ങത്തറ  07904785565

കുര്യന്‍ ജോര്‍ജ്  07877348602

എബി സെബാസ്റ്റ്യന്‍  07702862186

 




കൂടുതല്‍വാര്‍ത്തകള്‍.