Breaking Now

ഒടുവിൽ ലെനയും സെക്സിയാകുന്നു

1998 ല്‍ ജയരാജിന്റെ സ്‌നേഹത്തിലൂടെയാണ്‌ ലെന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്‌. തുടര്‍ന്നും കുറേ സിനിമകളിലഭിനയിച്ചുവെങ്കിലും ഒന്നും കാര്യമായി ക്‌ളച്ച്‌ പിടിച്ചില്ല.

നീണ്ട പതിമൂന്ന്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2011 ല്‍ മലയാള സിനിമയില്‍ വലിയ ദിശാ മാറ്റത്തിനു തന്നെ തുടക്കമിട്ട 'ട്രാഫിക്ക്‌' വരേണ്ടി വന്നു ലെനയെന്ന നടിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങാന്‍.

ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍താരത്തിന്റെ ഭാര്യാ വേഷമായിരുന്നു ലെനയ്‌ക്ക്. ട്രാഫിക്കിന്‌ ശേഷം ഈ അടുത്ത കാലത്ത്‌, സ്‌നേഹവീട്‌, സ്‌പിരിറ്റ്‌ എന്നീ ചിത്രങ്ങളിലൊക്കെ ലെന വ്യത്യസ്‌തവും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ തന്റെ കരിയറിലാദ്യമായി ലെന സെക്‌സിയായും അഭിനയിക്കുന്നു.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സുരേഷ്‌ ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന 'അയാള്‍' എന്ന ചിത്രത്തിലാണ്‌ ലെന 'ഹോട്ടാ'കുന്നത്‌. 'അയാളി'ല്‍ ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രമായ പുള്ളുവന്റെ രഹസ്യകാമുകിയായ ദേവകി എന്ന അന്തര്‍ജ്‌ജനമായാണ്‌ ലെന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. തന്റേടിയും സമര്‍ത്ഥയുമാണ്‌ ദേവകി. ലാലിന്റെ പുള്ളുവനും ലെനയുടെ ദേവകി അന്തര്‍ജ്‌ജനവും തമ്മില്‍ ഇഴുകിച്ചേര്‍ന്നഭിനയിച്ചിരിക്കുന്ന ചില ചൂടന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്‌.

ലെനയെപ്പോലെ ലാലും ഇതാദ്യമാണ്‌ ഇത്തരം ഹോട്ട്‌ രംഗത്ത്‌ അഭിനയിക്കുന്നത്‌. 60 കളിലെ കേരളത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ 'അയാള്‍' എത്തുന്നത്‌. മൂന്നു സ്‌ത്രീകളെ ഒരു പോലെ സ്‌നേഹിക്കുന്ന പുള്ളുവനായ ഗുരുദാസന്‍ എന്ന നായകനായിട്ടാണ്‌ ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. രണ്ട്‌ ഭാര്യമാരുള്ള ഗുരുദാസന്റെ രഹസ്യകാമുകിയാണ്‌ ദേവകി അന്തര്‍ജ്‌ജനം.

ഗുരുദാസന്റെ രണ്ടു ഭാര്യമാരും രഹസ്യ കാമുകിയും വ്യത്യസ്‌ത സ്വഭാവക്കാരാണ്‌. ഒരാള്‍ക്ക്‌ അയാളോട്‌ പ്രണയമാണ്‌ മറ്റൊരാള്‍ക്ക്‌ കാമവും ഇനിയൊരാള്‍ക്ക്‌ അയാളുമായുള്ള ബന്ധം ഒരു കടമ മാത്രമാണ്‌. ഈ മൂന്ന്‌ സ്‌ത്രീകളുമായുള്ള ബന്ധങ്ങള്‍ക്കിടയില്‍ പെട്ട്‌ വീര്‍പ്പുമുട്ടുന്ന ഗുരുദാസന്റെ കഥയാണ്‌ 'അയാള്‍' പറയുന്നത്‌. ഇത്രയും സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെ താനിതിനു മുന്‍പ്‌ അവതരിപ്പിച്ചിട്ടില്ലെന്ന്‌ ലെന പറയുന്നു. പ്രണയവും സദാചാരവും കാമവുമെല്ലാം ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്‌.

ഷോക്കിംഗ്‌ ആയി ഒന്നും താനീ ചിത്രത്തില്‍ ചെയ്‌തിട്ടില്ലെന്നും, സിനിമയുടെ ഒരു സീനിലും തനിക്ക്‌ അസംതൃപ്‌തി തോന്നിയിട്ടില്ലെന്നും ലെന പറഞ്ഞു. ലാലും ലെനയും വളരെ ബോള്‍ഡായി ഇഴുകിയഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങളുടെ ട്രെയിലറുകള്‍ പുറത്തുവന്നു കഴിഞ്ഞു. സിനിമയുടെ കാതല്‍ ആ രംഗങ്ങളിലാണെന്നും അതില്ലാതെ സിനിമ പൂര്‍ണ്ണമാകില്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു. കെ. അമ്പാടി തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ മറ്റ്‌ രണ്ട്‌ നായികമാര്‍ ലക്ഷ്‌മി ശര്‍മ്മയും ഇനിയയുമാണ്‌.

- See more at: http://beta.mangalam.com/cinema/latest-news/66204#sthash.SJ9Xn7oD.dpuf




കൂടുതല്‍വാര്‍ത്തകള്‍.