ഇടുക്കി ചുരുളിയില്‍ താമസിക്കുന്ന തൊട്ടുമൂലയില്‍ വീട്ടില്‍ സുഗതന്‍ പി. വി. വര്ഷങ്ങളായി തളര്‍ന്നു കട്ടിലില്‍ കിടപ്പാണ് കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന സുഗതന്റെ കുടുംബം അതോടെ കടുത്ത കഷ്ടപ്പാടിലായി ഭാര്യ പാര്‍ട്ട് ടൈം ക്‌ളീനിങ് ജോലിക്കുപോയിട്ടാണ് കുടുംബം പുലര്‍ത്തുന്നത് സുഗതന്റെ ആഗ്രഹം ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വീല്‍ ചെയറില്‍ വീടിനു പുറത്തിറങ്ങി ആകാശവും ഭൂമിയും കാണണം . ഞങ്ങള്‍ അന്വഷിച്ചപ്പോള്‍ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വീല്‍ ചെയറിനു 57000 രൂപയാകുമെന്നാണ് അറിഞ്ഞത് . നിങ്ങള്‍ സഹായിക്കണം ക്രിസ്തുമസിന് സുഗതന്റെ ആഗ്രഹം നമുക്ക് സാധിച്ചുകൊടുക്കണം സുഗതന്റെ വേദന ഞങ്ങളെ അറിയിച്ചത് ചെറുതോണിയിലെ പൊതുപ്രവര്‍ത്തകനായ സതീശന്‍ കോട്ടപ്പിള്ളിയാണ് .സതീശന് നന്ദി അറിയിക്കുന്നു
പാലക്കാടു ജില്ലയിലെ വടക്കാംചേരിസ്വദേശി മങ്കൊമ്പില്‍ വീട്ടില്‍ സിബി തോമസ് ചെറിയ ജോലികള്‍ ചെയ്തു രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലര്‍ത്തികൊണ്ടിരുന്നപ്പോളാണ് പ്രമേഹം പിടിപെട്ടു കിഡ്‌നി തകരാറിലായി ഡയലൈസ് നടത്താന്‍ പോലും പണമില്ലാത്ത കഴിയാത്ത അവസ്ഥയില്‍ എത്തിയത് രണ്ടുകുട്ടികളെ പഠിപ്പിക്കണം ചികിത്സ മുന്‌പോട്ടുകൊണ്ടുപോകണം നിവര്‍ത്തിയില്ലാതെ ഉഴലുകളാണ് ആ കുടുംബം . സിബി യുടെ വേദന ഞങ്ങളെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കന്‍ ഷെറില്‍ താമസിക്കുന്ന എബി അബ്രഹാമാണ് ,എബിയ്ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇവരെ രണ്ടുപേരെയും സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിയിലേക്കു നിങ്ങളെ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ നല്‍കണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഞങ്ങള്‍ ! ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അന്‍പതിനായിരം ) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാര്‍ഡ് ,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ടോം ജോസ് തടിയംപാട്