CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 6 Seconds Ago
Breaking Now

തിരുപ്പിറവിക്കൊരുക്കമായി സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓണ്‍ലൈന്‍ ധ്യാനം ഡിസംബര്‍ 20 മുതല്‍

ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ശുശ്രുഷകള്‍ ഡിസംബര്‍ 20 മുതല്‍ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'സൂം' പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തില്‍ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്ഠിത ശുശ്രുഷാ മേഖലകള്‍ സംയോജിപ്പിച്ചുള്ള ഓണ്‍ലൈന്‍ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റര്‍ ആന്‍ മരിയ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യ, യു കെ, ആസ്‌ട്രേലിയ, യൂ എ ഇ, യു എസ് എ അടക്കം വിവിധ രാജ്യങ്ങളില്‍ സൗകര്യപ്രദമായി പങ്കുചേരുവാന്‍ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകള്‍ ZOOM പ്ലാറ്റ്‌ഫോമിലൂടെ   ക്രമീകരിച്ചിരിക്കുന്നത്. 

ആന്തരിക മുറിവുകളെയും, ശാരീരികമാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി, ഏകാഗ്രതയും ശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന് കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

 

CONTACT: + 44 7915 602258, +44 7848 808550

 

ZOOM MEETING ID: 597 220 6305

PASS CODE: 1947

 

IND(00:3002:30),UK(19:0021:00),USA(14:0016:00),AUS(06:0008:00)

 

 




കൂടുതല്‍വാര്‍ത്തകള്‍.