CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 39 Seconds Ago
Breaking Now

ഷഹബാസ് വധക്കേസ്; പ്രതിഷേധമുയരുന്നതോടെ പ്രതികളുടെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ വഴി ആക്കാന്‍ നീക്കം

പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് ഓണ്‍ ലൈന്‍ വഴി അഡ്മിഷന്‍ നടത്താന്‍ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്.

താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ വഴി ആക്കാന്‍ നീക്കം. പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടത്താന്‍ പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. അഡ്മിഷന് ഇന്ന് പുറത്തിറക്കാന്‍ ആയിരുന്നു തീരുമാനം.

പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് ഓണ്‍ ലൈന്‍ വഴി അഡ്മിഷന്‍ നടത്താന്‍ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതിയുടെ അനുമതി നല്‍കിയിരുന്നു. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമയം. ഇതില്‍ മൂന്നു കുട്ടികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചത് താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പോലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികള്‍ സ്‌കൂളിലെത്തുക അതേസമയം കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു. സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ മോശം പരാമര്‍ശമുള്ളവര്‍ക്ക് പ്രവേശനം നല്‍കിയാല്‍ അത് സ്‌കൂളിന്റെ സല്‍പേരിന് കളങ്കമാകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.