CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Minutes 12 Seconds Ago
Breaking Now

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു ; പിതാവിന് ദാരുണാന്ത്യം, ഷൈനിന്റെ കൈകള്‍ ഒടിഞ്ഞു

മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഷൈനിന്റെ പിതാവ് സി.പി ചാക്കോ അപകടത്തില്‍ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

തമിഴ്നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്ത് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഷെനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം ഉണ്ടായ ഉടനെ ഷൈനിനെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. നടനും മറ്റ് കുടുംബാംഗങ്ങളും പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.