ഭാരതാംബ വിവാദത്തില്‍ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. മന്ത്രിയുടെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. എന്നാല്‍ സിപിഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചതാണ് വിവാദമായത്. ലോകപരിസ്ഥിതി ദിന പരിപാടിയില്‍ രാജ്ഭവനില്‍ സ്ഥാപിച്ച ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്ന പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയ ശേഷമായിരുന്നു കൃഷി വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംഭവത്തിന് പിന്നാലെ ഗവര്‍ണറുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.