ലൈംഗികാരോപണ വിവാദങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. മിഷന്‍ 2026 എന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രൊപ്പപ്പഗാണ്ട എന്ന വാദം രാഹുല്‍ ഉയര്‍ത്തുന്നത്.
മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താന്‍ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. തനിക്ക് പിന്നാലെ ഷാഫി പറമ്പില്‍, പി.കെ.ഫിറോസ് , വി.ടി.ബല്‍റാം ,ടി.സിദ്ദിക് , ജെബി മേത്തര്‍ തുടങ്ങിയവരെ മാധ്യമങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് ആക്രമിച്ചുവെന്നും സന്ദേശത്തില്‍ പറയുന്നു.
നേതാക്കളും യുവനിരയും സൈബര്‍ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രൊപ്പഗാണ്ടയില്‍ വീണു പോകരുതെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല. രാഹുല്‍ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യം അടുപ്പമുള്ള നേതാക്കള്‍ രാഹുലിനെ അറിയിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന്റേതാണ്.