സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്നും സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ് നടത്തുന്നതെന്നും ആരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍. ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ ആയിരുന്നു സുധാകരന്റെ പരാമര്‍ശം.
സിനിമ തുടങ്ങുമ്പോള്‍ത്തന്നെ മദ്യപിക്കുന്ന റോളകളാണ് കാണിക്കുന്നതെന്നും മോഹന്‍ലാല്‍ അടക്കമുള്ള നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍മദ്യപിക്കുന്ന റോളില്‍ വരികയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനം തുടക്കത്തില്‍ കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിനു പറയാമല്ലോ എന്നാല്‍ അവരും മദ്യപിച്ചാണ് സിനിമ കാണുന്നതെന്നുമായിരുന്നു സുധാകരന്റെ ആരോപണം.
മദ്യപാനത്തിനെതിരെ കേരളത്തിലെ സിനിമകളില്‍ സന്ദേശമില്ലെന്നും എന്നാല്‍ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഇപ്പോഴും ഇത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികളുടെ സംസ്‌കാരം മാറിക്കൊണ്ടിരിക്കുകയാണെന്നും പുസ്തകം വായിക്കാത്തവര്‍ ഗ്രന്ഥശാല സംഘടനകളുടെ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന കാലമാണെന്നും ജി സുധാകരന്‍ പറഞ്ഞു