CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 12 Seconds Ago
Breaking Now

ശബ്ദ സന്ദേശങ്ങള്‍ വ്യാജമാണെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം, രാഹുല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം

കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് വാരിയേഴ്‌സ്, കോണ്‍ഗ്രസ് ബറ്റാലിയന്‍, യുവ തുര്‍ക്കി എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സൈബര്‍ പേജുകളിലാണ് രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഒരു വിഭാഗം. രാഹുല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന സൈബര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് വാരിയേഴ്‌സ്, കോണ്‍ഗ്രസ് ബറ്റാലിയന്‍, യുവ തുര്‍ക്കി എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സൈബര്‍ പേജുകളിലാണ് രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്.

ശബ്ദ സന്ദേശങ്ങള്‍ വ്യാജമാണെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. പൊതുസമൂഹത്തിന് മുന്നില്‍ മറുപടി പറയണമെന്നും ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ സമരങ്ങളെ ദുര്‍ബലപ്പെടുത്തരുതെന്നും വ്യക്തിപരമായ കളങ്കം പാര്‍ട്ടിക്ക് ബാധ്യത ആവരുതെന്നും ഒരു വിഭാഗം വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.