ആശുപത്രിയില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് രസമാക്കി മാറ്റിയ ഇന്ത്യന്‍ വംശജനായ ഹാര്‍ട്ട് സര്‍ജന്‍ കുറ്റക്കാരനാണെന്ന് കോടതി. വനിതാ സഹജീവനക്കാരെ സ്തനങ്ങളില്‍ കയറിപ്പിടിക്കുകയും, വിവസ്ത്രരാക്കാന്‍ ശ്രമിക്കുകയും ചെയ്ത മര്യാദകെട്ട ഹാര്‍ട്ട് സര്‍ജനെതിരെയാണ് കോടതി വിധി.
55-കാരനായ അമല്‍ ബോസാണ് ഇപ്പോള്‍ ലൈംഗിക അതിക്രമത്തില്‍ ശിക്ഷ കാത്തിരിക്കുന്നത്. ലങ്കാഷയര്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ ജോലി ചെയ്യവെ അഞ്ച് ജീവനക്കാര്‍ക്ക് എതിരെ നടത്തിയ ലൈംഗിക അതിക്രമത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ലീവിംഗ് കാര്‍ഡ് ഒപ്പിടാന്‍ നല്‍കിയപ്പോള്‍ സ്തനങ്ങളില്‍ കയറിപ്പിച്ച ഇയാള്‍ 'ഞാനൊരു പേന തിരയുകയാണ്' എന്നാണ് പറഞ്ഞതെന്ന് ഒരു ഇര കോടതിയെ അറിയിച്ചു. മറ്റ് സഹജീവനക്കാര്‍ ഇയാള്‍ ചെയ്തത് കണ്ടുവെന്ന തോന്നലില്‍ വയ്യാതായി പോയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ജോലിക്കാരി പറഞ്ഞു. ഇതിന് പുറമെ മിക്കവാറും ദിവസങ്ങളില്‍ ഇയാള്‍ തന്റെ പിന്‍ഭാഗത്ത് അടിക്കുകയും, സ്തനങ്ങളില്‍ കയറിപ്പിടിക്കുകയും ചെയ്‌തെന്നും ഇവര്‍ പറഞ്ഞു.
പലപ്പോഴും പുതിയ മാംസം എന്നാണ് ബോസ് തന്നെ വിളിച്ചത്. അനാവശ്യ കമന്റുകള്‍ പറയുന്നതും പതിവായിരുന്നു. റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതേക്കുറിച്ച് തുടര്‍നടപടി ഉണ്ടായില്ല. ഇതോടെ 4 പ്രവൃത്തിദിനങ്ങളായി ജോലി ചുരുക്കിയ ജീവനക്കാരി ബോസിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷമാണ് ഫുള്‍ടൈം ജോലിക്ക് തിരിച്ചെത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ആയത് കൊണ്ട് തന്നെ ബോസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടാതെ തുടരുകയായിരുന്നുവെന്ന് ഇരകള്‍ പറഞ്ഞു. സ്ത്രീകളെ പ്രത്യേകിച്ചും, യുവതികളായ ജീവനക്കാരെ ലൈംഗികമായി ലക്ഷ്യമിട്ടുള്ള പ്രവൃത്തികളാണ് ബോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. എന്തായാലും കൈയിലിരുപ്പ് മോശമായതിന്റെ പേരില്‍ ഈ ഹാര്‍ട്ട് സര്‍ജന്റെ കരിയര്‍ അവസാനിച്ചു. ഇയാള്‍ ഇപ്പോള്‍ ഒരു പാര്‍സല്‍ ഡെലിവെറി ഡ്രൈവറായാണ് ജോലി ചെയ്യുന്നത്.