ലണ്ടന്‍: UK മലയാളി സമൂഹത്തിന്റെ പ്രമുഖ കല കായിക സാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ആള്‍ യു.കെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 ന്റെ ലോഗോ കേരള സംസ്ഥാന കായിക മന്ത്രി ശ്രീ. അബ്ദു റഹ്‌മാന്‍ ഔപചാരികമായി പ്രകാശനം ചെയ്തു.
മലപ്പുറത്ത് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു. സമീക്ഷ യു.കെ യുടെ പ്രവര്‍ത്തനങ്ങള്‍ UK മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് ലോഗോ പ്രകാശനാനന്തരം നടന്ന ചടങ്ങില്‍ കായിക മന്ത്രി അഭിപ്രായപ്പെട്ടു.
സമീക്ഷ യു.കെ 2025 ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ -9 ഷെഫീല്‍ഡ് , ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (EISS), കൊളറിഡ്ജ് റോഡ്, ഷെഫീല്‍ഡ് S9 5DA-യില്‍ വച്ച് നടക്കും.
യുകെയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള 32- ലധികം ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് യു.കെ മലയാളികളുടെ പരസ്പര സൗഹാര്‍ദ്ധത്തിനും മാനസ്സീക ശാരീരിക ആരോഗ്യത്തിനും ഒരു ഉത്തമ മാതൃകയായാണ് സംഘാടകര്‍ കാണുന്നത്, യു.കെയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും, കായികരംഗത്തേക്ക് പുതു തലമുറയെ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ടൂര്‍ണമെന്റ് വലിയ പങ്ക് വഹിക്കുന്നു.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബര്‍ 9 രാവിലെ 9-AM ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി:
info@sameekshauk.org
Swaroop +44 7500 741789?, Antony Joseph ?+44 7474 666050?