യുക്മയിലെ പ്രധാനപ്പെട്ട റീജിയനുകളായ നോര്‍ത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളകള്‍ നാളെ (ഒക്ടോബര്‍ 11 ശനിയാഴ്ച) അരങ്ങേറുകയാണ്. യുക്മ - റോസ്റ്റര്‍ കെയര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള വിഗനിലും ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള കവന്‍ട്രിയിലുമാണ് നടക്കുന്നത്.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള വിഗനിലെ ഡീന്‍ ട്രസ്റ്റ് സ്‌കൂളില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യുക്മ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റര്‍, റീജിയണല്‍ സെക്രട്ടറി സനോജ് വര്‍ഗ്ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, കലാമേള കോര്‍ഡിനേറ്റര്‍ രാജീവ് സി.പി., മുന്‍ ദേശീയ സമിതിയംഗം ജാക്‌സണ്‍ തോമസ്, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിഗന്‍ മലയാളി അസ്സോസ്സിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോസ്റ്റര്‍ കെയര്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാഫിംഗ് ഏജന്‍സിയാണ്.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗ്ഗീസ് ഡാനിയല്‍, മറ്റ് ദേശീയ റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും കലാ സ്നേഹികളായ മുഴുവന്‍ മലയാളികളുടെയും സഹകരണവും പിന്തുണയും നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്
കവന്‍ട്രി കാര്‍ഡിനല്‍ വൈസ്മാന്‍ സ്‌കൂളിലെ ഷെയ്ക്സ്പിയര്‍ നഗറില്‍ നടക്കുന്ന ഈസ്റ്റ് & വെസ്റ്റ് റീജിയണല്‍ കലാമേള യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്യും. റീജിയണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേശീയ കലാമേള കണ്‍വീനറും വൈസ് പ്രസിഡന്റുമായ വര്‍ഗ്ഗീസ് ഡാനിയല്‍, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി, മുന്‍ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ്, ദേശീയ സമിതിയംഗം ജോര്‍ജ്ജ് തോമസ്, റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറര്‍ പോള്‍ ജോസഫ്, കലാമേള കോര്‍ഡിനേറ്റര്‍ രേവതി അഭിഷേക്, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള സുഗമമായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും കലാസ്നേഹികളുടെയും ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് റീജിയണല്‍ കമ്മിറ്റി അദ്യര്‍ത്ഥിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ. & മീഡിയ കോര്‍ഡിനേറ്റര്‍)