പ്രണയത്തിന്റെ വേറിട്ട ഭാവങ്ങളുമായ് ശ്രദ്ധ നേടി മുന്നേറുകയാണ് കണ്ണാള് മ്യൂസിക് വിഡിയോ. മനസ്സ് നിറയ്ക്കുന്ന ദൃശ്യങ്ങളും ഉള്ളു തൊടുന്ന സംഗീതവുമെല്ലാം പ്രേക്ഷകരില്‍ ഒരു പുത്തന്‍ അനുഭവമാണ് പകരുന്നത്. യുവ സംഗീത സംവിധായകനായ അനന്തു ശാന്തജന്‍ സംഗീതം,രചന,ആലാപനം എന്നിവ നിര്‍വ്വഹിച്ചു നവമി.ആര്‍.ഗോപന്‍ നൃത്ത സംവിധാനവും
അഭിനയവും നിര്‍വ്വഹിച്ച ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
ജിതിന്‍ ഈപ്പന്‍ ചാക്കോ (ആലീസിയ 2.0,മുളക്കുഴ )പ്രോഗ്രാമിങ്, റെക്കോര്‍ഡിങ്, മിക്‌സിങ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു. ശശി കുന്നിട ഓടക്കുഴല്‍ വായിച്ചിരിക്കുന്നു.
അഭിജിത് കൃഷ്ണന്‍ ഒരുക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് റാഹില്‍ രവീന്ദ്രന്‍ ആണ്.
https://youtu.be/ilUH3Nrn4OU?si=CNFPFm-073jwd7F9