CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 55 Seconds Ago
Breaking Now

മേരിലാന്‍ഡ് മെമ്മോറിയല്‍ ഇവന്റ് സെന്റര്‍ ഉദ്ഘാടനം ഇന്ന് നെടുമ്പാശ്ശേരിയില്‍

2019 ഒക്ടോബര്‍ 18 ആം തിയതി നിര്യാതയായ പെട്ടയില്‍ ഇഗ്‌നേഷ്യസ് ഭാര്യ മേരിയുടെ സ്മരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ടിരിക്കുന്ന MARYLAND MEMMORIAL EVENT CENTRE ന്റെ  വെഞ്ചിരിപ്പ് കര്‍മ്മവും ഉദ്ഘാടനവും ഇന്ന് ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 4മണിക്ക് വികാരി റവ. ഫാദര്‍ മൈക്കിള്‍ ആറ്റുമ്മല്‍ വെഞ്ചിരിപ്പ് നടത്തി സ്ഥാപനം പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. തദവസരത്തില്‍ പ്രമുഖ വ്യക്തികള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നു.

 

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ മുന്‍ പ്രസിഡന്റും  യുക്മ  സഹയാത്രികനുമായ ഇഗ്നേഷ്യസ് പെട്ടയില്‍ ചേട്ടന്റെ ഭാര്യയും യുക്മ നഴ്‌സസ് ഫോറം ഭാരവാഹിയുമായിരുന്ന മേരി ചേച്ചിയുടെ ഓര്‍മക്കായി ആണ് മേരിലാന്റ് ഇവന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. മേരി ചേച്ചിയുടെ ആറാം ചരമവാര്‍ഷിക ദിനമാണിന്ന്.

 

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും   ചെയ്യുന്നതായി ഇവന്റ് സെന്റര്‍ മനേജ്‌മെന്റ് അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.