CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 14 Minutes 58 Seconds Ago
Breaking Now

തിരുവസ്ത്രത്തില്‍ സിസ്റ്റര്‍ സബീന നേടിയത് ഹര്‍ഡില്‍സ് സ്വര്‍ണ മെഡല്‍

സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്.

 പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്.

55 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റര്‍ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബീന. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളേജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സിസ്റ്റര്‍ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സിസ്റ്റര്‍ ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനു മുന്‍പ് ഒരു മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സബീനയെ ഹര്‍ഡില്‍സ് ട്രാക്കില്‍ വീണ്ടുമെത്തിച്ചത്. ഈ ആഗ്രഹം സഫലമായതിനൊപ്പം സുവര്‍ണ്ണ നേട്ടവും സ്വന്തമാക്കിയാണ് സിസ്റ്റര്‍ കളം വിട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.