CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 14 Minutes 59 Seconds Ago
Breaking Now

രണ്ടു പേരും ജോര്‍ജ്, മൃതദേഹങ്ങള്‍ മാറി വീട്ടിലെത്തിച്ചു, അബദ്ധം മനസിലായത് സംസ്‌കാരത്തിന് തൊട്ടുമുമ്പ്

ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണ്.

മുംബൈയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണ്. സംസ്‌കാരത്തിന് തൊട്ടുമുന്‍പാണ് മൃതദേഹം മാറിപ്പോയ കാര്യം വീട്ടുകാര്‍ക്ക് മനസിലായത്

ഏറെക്കാലമായി മുംബൈയില്‍ താമസിക്കുന്ന ജോര്‍ജ് കെ ഐപ്പ് (59) രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ ഷൈനിയും മകന്‍ അബിനും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കള്‍ പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയുടേതെന്ന് വ്യക്തമായത്.

പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് അത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണെന്ന് വ്യക്തമായത്. ശവപ്പെട്ടിയില്‍ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാല്‍ ഏജന്‍സിക്കാര്‍ മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ തെറ്റു പറ്റുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജന്‍സിയെ ബന്ധപ്പെട്ട് ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു.തങ്ങള്‍ക്ക് സംഭവിച്ച തെറ്റാണെന്ന് മനസിലായ ഏജന്‍സി ഇന്നലെ തന്നെ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു.സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11.30ന് സംസ്‌കരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.