CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 32 Seconds Ago
Breaking Now

വിഭജന രാഷ്ട്രീയത്തിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും ഭരണമാണ് ഇന്ത്യയില്‍ബിജെപി നടത്തുന്നതെന്ന് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ്; ഐഒസി യുകെ കേരളചാപ്റ്റര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു

പ്രവാസ ജീവതം അവസാനിപ്പിച്ചു കേരളത്തില്‍ മടങ്ങിയെത്തുന്ന ഐഒസി ഭാരവാഹികളെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ഉന്നയിക്കുമെന്ന് സജീവ് ജോസഫ്

ലണ്ടന്‍. രാജ്യത്തെ തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും ഭരണഘടനാ സ്ഥാപനങ്ങളെഇല്ലാതാക്കിയും മതേതരത്വത്തെ കളങ്കപ്പെടുത്തിയും വിഭജന രാഷ്ട്രീയത്തിന്റെയുംവര്‍ഗീയ രാഷ്ട്രീയത്തിന്റെയും ഭരണമാണ് കേന്ദ്രത്തില്‍ ബിജെപി നടത്തുന്നതെന്ന്ഇരിക്കൂര്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സജീവ് ജോസഫ്പറഞ്ഞു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍നാട്ടില്‍ നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനില്‍നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു സജീവ് ജോസഫ്.

പ്രവാസി മലയാളികള്‍ എന്നും കേരളത്തിന്റെ കരുത്ത് ആണെന്നും പ്രവാസ ലോകത്തിരുന്ന്‌കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ തങ്ങളുടേതായ ഇടപെടലുകള്‍നടത്തുവാന്‍ പ്രവാസി സമൂഹത്തിന് കഴിയുന്നു എന്നത് അഭിമാനകരമായികാണുന്നുവെന്നും സജീവ് ജോസഫ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌കേരളത്തിലേക്ക് മടങ്ങുന്ന ഐഒസി ഭാരവാഹികള്‍ക്ക് നാട്ടിലെ കോണ്‍ഗ്രസ്സംഘടനകളില്‍ മതിയായ അവസരം നല്‍കുന്നതിന് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചുമുന്‍കൈ എടുക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. മുന്‍ കാലങ്ങളില്‍ പോലെ ഈവരുന്ന തിരഞ്ഞെടുപ്പിലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐഒസി രൂപംകൊടുക്കുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഐഒസി യുകെ കേരള ചാപ്റ്റര്‍പ്രസിഡന്റ് സുജു കെ ഡാനിയേല്‍ പറഞ്ഞു. സമ്മേളനത്തില്‍ സജീവ് ജോസഫിനെപൊന്നാട അണിയിച്ച് സറേ റീജിയണല്‍ പ്രസിഡന്റ് വിത്സണ്‍ ജോര്‍ജ്ജ് സ്വീകരിച്ചു.

ഐഒസി യുകെ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്ജ് സ്വാഗതംപറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍, ജനറല്‍ സെക്രെട്ടറി അഷ്റഫ്അബ്ദുല്ല, കേരള ചാപ്റ്റര്‍ യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം എന്നിവര്‍ ആശംസകള്‍അറിയിച്ചു സംസാരിച്ചു. ഐഒസി നേതാക്കളായ സാബു ജോര്‍ജ്ജ്,  ജെറിന്‍ ജേക്കബ്ബ്, അജി ജോര്‍ജ്ജ്, യൂത്ത് വിങ് നേതാക്കളായ നസീല്‍ അലി, ഷൈനോ ഉമ്മന്‍, അജാസ്, സ്റ്റീഫന്‍ റോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്‌റ് ലണ്ടന്‍വെല്‍ബിയ്ങ് ഓഫീസറായിരുന്ന ബിബിന്‍ ബോബച്ചനെയും സ്റ്റുഡന്റസ് ഓഫിസറായഅഭിഷേക് റോയിയേയും ചടങ്ങില്‍ സജീവ് ജോസഫ് ആദരിച്ചു. സമ്മേളനത്തിന് യൂത്ത്വിങ് ജനറല്‍ സെക്രട്ടറി ജോണ്‍ പീറ്റര്‍ നന്ദി പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.