
















പത്തനംതിട്ടയില്‍ ഫോണ്‍ കാള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഹാക്കര്‍ പിടിയിലായി. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവര്‍ക്ക് ഫോണ്‍ കാള്‍ രേഖകളും മറ്റ് ലൊക്കേഷന്‍ വിവരങ്ങളും ഇയാള്‍ ചോര്‍ത്തി നല്‍കുകയാണ് പതിവ്.
ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പത്തനംതിട്ട സൈബര്‍ പൊലീസ് ആണ് 23കാരനായ ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.