CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 7 Minutes 51 Seconds Ago
Breaking Now

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും

സ്വര്‍ണപ്പാളികളിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ തുടരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിച്ചേക്കും. കസ്റ്റഡി കാലാവധി തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

ദ്വാരപാലകശില്പങ്ങളിലെ പാളികളിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ പുറത്തേക്കുകൊണ്ടുപോയ കേസില്‍ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

സ്വര്‍ണപ്പാളികളിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബെള്ളാരിയില്‍ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വര്‍ണം റാന്നി കോടതിയില്‍ ഹാജരാക്കി. 100 ഗ്രാമിന്റെ 5 സ്വര്‍ണക്കട്ടികളും 74 ഗ്രാമിന്റെ ഒരു സ്വര്‍ണക്കട്ടിയും നാണയങ്ങളുമാണ് എത്തിച്ചത്. തൂക്കം നോക്കിയ ശേഷം ഇവ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ എടുത്തു. ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം ബെള്ളാരിയിലെ ഗോവര്‍ദ്ധന് വിറ്റു എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. അങ്ങനെയാണ് കഴിഞ്ഞദിവസം സ്വര്‍ണം പിടിച്ചെടുത്തത്. ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണമാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.