CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 9 Seconds Ago
Breaking Now

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് കിട്ടിയ ഇ ഡി സമന്‍സെന്ന് പി എം എ സലാം

മന്ത്രിസഭാ ഉപസമിതികൊണ്ട് എന്തുകാര്യമെന്ന് ചോദിച്ച പിഎംഎ സലാം ഇനി കേന്ദ്രത്തിന് കത്തയച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് കിട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പറയേണ്ടത് പറയുകയും കാണേണ്ടവര്‍ കാണുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ ആഗ്രഹം സഫലമായെന്ന് പിഎംഎ സലാം പറഞ്ഞു. മന്ത്രിസഭാ ഉപസമിതികൊണ്ട് എന്തുകാര്യമെന്ന് ചോദിച്ച പിഎംഎ സലാം ഇനി കേന്ദ്രത്തിന് കത്തയച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.

എന്‍ഇപി മാറ്റാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും പിഎംഎ സലാം പറഞ്ഞു. പണം വാങ്ങിയിട്ട് പദ്ധതി നടപ്പിലാകാതിരിക്കാന്‍ പറ്റില്ല. പണത്തിന് വേണ്ടിയാണ് ആശയങ്ങളില്‍ നിന്ന് പുറകോട്ട് പോയതെന്ന് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.

മുസ് ലിം ലീഗിലെ മൂന്ന് ടേം വ്യവസ്ഥയിലെ ഭേദഗതിയെ കുറിച്ചും പിഎംഎ സലാം പ്രതികരിച്ചു. കമ്മിറ്റികള്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്താല്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നത് ആലോചിക്കുമെന്ന് പിഎംഎ സലാം പറഞ്ഞു. അപൂര്‍വ്വം ആളുകള്‍ മാത്രമേ അപേക്ഷകാരായി വരൂ. ശുപാര്‍ശകള്‍ ഏകകണ്ഠം എന്നത് നിര്‍ബന്ധമാണെന്നും പിഎംഎ സലാം പറഞ്ഞു. യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സംബന്ധിച്ചും പിഎംഎ സലാം പ്രതികരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് പിഎംഎ സലാം പറഞ്ഞു. എന്നാല്‍ തദ്ദേശത്തിലും നിമസഭയിലും സഖ്യമുണ്ടാകില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.