
















ശബരിമല സ്വര്‍ണകൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.,സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും വിവാദം പ്രതിസന്ധിയിലാക്കി.സ്വര്‍ണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു.ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി . ദേവസ്വം ബോര്‍ഡുകള്‍ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു മാറി മാറി ഭരിച്ച ഒരു സര്‍ക്കാരിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ല
കാണിക്കവഞ്ചിയില്‍ കൈയ്യിട്ടുവാരാത്തവര്‍ ചുരുക്കമാണ്.മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരുടെ സ്ഥിതി.സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധികളുമായ ജീവനക്കാരുള്ളത് ദേവസ്വം ബോര്‍ഡുകളിലാണ്.സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.
സര്‍വീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്.നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്.ശാന്തിക്കാര്‍ ഉള്‍പ്പെടെ ക്ഷേത്രജീവനക്കാര്‍ രണ്ടാംകിട പൗരന്മാരാണ്.ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു..േവസ്വം ഭരണരീതികള്‍ മാറ്റണം.ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം.പ്രൊഫഷണല്‍ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോര്‍ഡ് മതിയെന്നും അദ്ദേഹം പറഞ്ഞു