CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 24 Seconds Ago
Breaking Now

കൊച്ചി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിന്‍സിപ്പാള്‍' പുരസ്‌കാരം ; ഹിജാബ് വിവാദത്തിനിടെ പുരസ്‌കാര പ്രഖ്യാപനം

സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂള്‍ മാനേജ്മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു.

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിന്‍സിപ്പാള്‍' പുരസ്‌കാരം  പ്രഖ്യാപിച്ച് റോട്ടറി ഇന്റര്‍നാഷണല്‍ ക്ലബ്. ഹിജാബ് വിവാദങ്ങള്‍ക്കിടെയാണ് പുരസ്‌കാര പ്രഖ്യാപനം. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂള്‍ മാനേജ്മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു.

സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി  യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീരിച്ചത്. ഇത് സംബന്ധിച്ച്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു.

ഈ വിവാദങ്ങള്‍ക്കിടെയാണ്  റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. റോട്ടറി ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡുകളിലെ ഏറ്റവും മികച്ച പ്രിന്‍സിപ്പാളിനുള്ള പുരസ്‌കാരമാണ് സിസ്റ്റര്‍ ഹെലീനക്ക് നല്‍കുന്നതെന്ന് ക്ലബ് സെക്രട്ടറി ജെ മോസസ് പറഞ്ഞു. വിവാദങ്ങളല്ല, മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നിര്‍ണയിച്ചതെന്നും നേരത്തെ ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് സിസ്റ്ററെ തെരഞ്ഞെടുത്തതെന്നും സെക്രട്ടറി പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.