CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Minutes 29 Seconds Ago
Breaking Now

റോഷന്‍ മാത്യു ചിത്രം 'ഇത്തിരി നേരം' നവംബര്‍ 7-ന് തിയേറ്ററുകളിലെത്തും

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് റോഷന്‍ മാത്യു, സെറിന്‍ ശിഹാബ് എന്നിവര്‍ അഭിനയിക്കുന്ന 'ഇത്തിരി നേരം' നവംബര്‍ 7-ന് തിയേറ്ററുകളിലെത്തും. 

റോഷന്‍ മാത്യു, സെറിന്‍ ശിഹാബ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇത്തിരി നേരം' നവംബര്‍ 7 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പാട്ടിനും ട്രെയിലറിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥന്‍,ജിയോ ബേബി,കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍ മൈത്രേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഒറ്റദിവസത്തെ കഥ പറയുന്ന ചിത്രം, ബ്രേക്ക് അപ്പ് ആയതിന് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളും അവര്‍ കടന്നുപോകുന്ന മാനസികാവസ്ഥയുമാണ് പ്രമേയമാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.