CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 24 Seconds Ago
Breaking Now

നൗഗാം പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, പരിക്കേറ്റത് 29 പേര്‍ക്ക്, അവകാശവാദവുമായി ജയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടന

ഫരീദാബാദിലെ ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്.

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ മരണ സംഖ്യ 9 ആയി ഉയര്‍ന്നു. 29 പേര്‍ക്ക് പരിക്കേറ്റെന്ന പുതിയ വിവരവും പുറത്തുവരുന്നുണ്ട്. സ്‌ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടന രം?ഗത്ത് വന്നിട്ടുണ്ട്. അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകര്‍ന്നിട്ടുണ്ട്.

ഫരീദാബാദിലെ ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. ഏഴു പേര്‍ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇരുപത് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഫോറന്‍സിക്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി. ഫരീദാബാദില്‍ ഭീകരരുടെ കയ്യില്‍ നിന്ന് പിടികൂടിയ അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.