CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 22 Seconds Ago
Breaking Now

വോട്ട് ചോരി : വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ സംഭവത്തില്‍ ആദ്യ അറസ്റ്റ്

ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്.

കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ കൂട്ടത്തോടെ വ്യാജ അപേക്ഷകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്.

കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വ്യാജ അപേക്ഷകള്‍ നല്‍കാന്‍ പ്രതിഫലം കൈപ്പറ്റിയോ എന്നും ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികള്‍ ആരൊക്കെയാണെന്നും കണ്ടെത്താനാണ് അന്വേഷണം നടക്കുന്നത്.  

വ്യാജ വോട്ട് നീക്കം ചെയ്യാനുള്ള ഓരോ അപേക്ഷയ്ക്കും 80 രൂപ വരെ പ്രതിഫലം നല്‍കിയിരുന്നുവെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ബാപി ആദിയയാണ് ഒടിപി കലബുറഗിയിലെ ഡേറ്റ സെന്ററിന് കൈമാറിയത്. ഡേറ്റ സെന്ററില്‍ നിന്ന് ബാപ്പിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നത് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. കബുറഗിയിലെ ഡേറ്റ സെന്ററില്‍ വച്ചാണ് വോട്ടുകള്‍ കൂട്ടത്തോടെ വെട്ടി മാറ്റിയത്. അറസ്റ്റിലായ ബാപ്പിയെ ബംഗളൂരുവില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളില്‍ മൊബൈല്‍ റിപ്പയര്‍ കട നടത്തുന്നയാളാണ് ബാപ്പി ആദിയ.   

 




കൂടുതല്‍വാര്‍ത്തകള്‍.