
















ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ വധു അപ്രത്യക്ഷയായ സംഭവമാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മൂന്ന് മാസം മുമ്പാണ് സുനില്‍ കുമാറും പല്ലവിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹദിവസം എല്ലാ ചടങ്ങുകളും ഭംഗിയായി കഴിഞ്ഞു. വരന്‍ വധുവിന്റെ വീട്ടിലെത്തുന്ന ബറാത്ത് ചടങ്ങുകള്‍ക്കിടെ ദമ്പതികള്‍ പരസ്പരം മാലകള്‍ കൈമാറുകയും താലി ചാര്‍ത്തുകയും ചെയ്തു. രാത്രിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. വധു വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍, പിറ്റേന്ന് രാവിലെയുള്ള ചടങ്ങുകള്‍ക്കായി വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങള്‍ ഒരുങ്ങി. എന്നാല്‍ അപ്പോഴാണ് വധു പല്ലവി മുറിയില്‍ ഇല്ലെന്ന് അവര്‍ മനസ്സിലാക്കിയത്.
ആദ്യം അവര്‍ അടുത്ത് മറ്റെവിടെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ മണിക്കൂറുകളോളം തിരഞ്ഞിട്ടും പല്ലവിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എല്ലാവരും സമ്മര്‍ദത്തിലാകുകയും വരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം പല്ലവി രാത്രി വൈകി കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനെതിരേ പോലീസില്‍ പരാതി നല്‍കി. വധു എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസ് മൊബൈല്‍ ലൊക്കേഷനും സിസിടിവി കാമറകളും പരിശോധിച്ചു.
വിവാഹ ഘോഷയാത്ര വധുവില്ലാതെയാണ് മടങ്ങിയത്. വിവാഹച്ചെലവിലേക്ക് വരന്‍ തന്റെ ഏക്കര്‍ കണക്കിന് ഭൂമി പണയം വെച്ച് പണം കടം മേടിച്ചിരുന്നു