
















മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.സ്വകാര്യ സ്‌കൂളിലെ ആധ്യാപകനെതിരെ കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. നവംബര്‍ 16-നാണ് 17 കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (എഎസ്പി) ആരതി സിംഗ് പറഞ്ഞു. നോട്ട്ബുക്കില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയെന്നും അവര്‍ വ്യക്തമാക്കി. ശിക്ഷയെന്ന പേരില്‍ ഒരു പേന വിരലുകള്‍ക്കിടയില്‍ വെച്ച് അമര്‍ത്തിയെന്ന് കുട്ടി കുറിപ്പില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് ദിവസങ്ങളായി നിരവധി വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി മരിച്ചിരുന്നു. കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ചില അധ്യാപകരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. മാനസികമായി പീഡിപ്പിക്കുകയും കുടുംബത്തോട് ക്ഷമ ചോദിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തായിരുന്നു കുട്ടിയുടെ ആത്മഹത്യ.