CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Seconds Ago
Breaking Now

'നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ല, എന്നും അവള്‍ക്കൊപ്പം'; ഉമാ തോമസ് എംഎല്‍എ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. എന്നും അവള്‍ക്കൊപ്പമാണെന്നും ഉമാ തോമസ് നിലപാട് വ്യക്തമാക്കി. മഞ്ജു വാര്യര്‍ അന്ന് പറഞ്ഞ കാര്യത്തെ ദിലീപ് വളച്ചൊടിച്ചെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. 'ദിലീപിന്റെ ഈ നീക്കം കാര്യങ്ങള്‍ വഴി തിരിച്ച് വിടാനാണ്. അപ്പീല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.' ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ജനങ്ങള്‍ക്കിടയിലുള്ള ഭരണ വിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉമാ തോമസ് പറഞ്ഞു. യുഡിഎഫ് ഉറപ്പായും ഭരണത്തില്‍ വരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിരിച്ചടിയാകും ഇതെന്നും ഉമാ തോമസ് വ്യക്തമാക്കി. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.