
















രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. ഇവരില്‍ ഒരാളുടെ കുട്ടിയെ ഇവര്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. പ്രൊഫഷന് നാണക്കേട് സമ്മാനിച്ച അച്ചടക്ക ലംഘനമാണ് അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കണ്ടെത്തിയാണ് നടപടി.
15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെയാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്ത് 30-കാരി റെബേക്ക ജോണ്‍സ് മാഞ്ചസ്റ്ററിലെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് രണ്ട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടര്‍ന്നതോടെ ജോലിയില്‍ നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും, പിന്നീട് അറസ്റ്റ് ചെയ്ത് കേസ് ചുമത്തുകയുമായിരുന്നു.
18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ബന്ധപ്പെടരുതെന്ന് ഉത്തരവ് ഉണ്ടായെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ അധ്യാപിക മറ്റൊരു വിദ്യാര്‍ത്ഥിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടയില്‍ ഈ കുട്ടിയുടെ കുഞ്ഞിനെ അധ്യാപിക ഗര്‍ഭം ധരിച്ചു. സംഭവങ്ങളില്‍ ആറര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ജോണ്‍സിന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ചത്.
ലൈംഗിക തൃപ്തിക്കായി സ്വന്തം പദവി ദുരുപയോഗം ചെയ്തുവെന്നാണ് ജോണ്‍സിനെതിരെ കോടതി കണ്ടെത്തിയത്. ഇപ്പോള്‍ ടീച്ചീംഗ് മിസ്‌കണ്ടക്ട് പാനലും അധ്യാപികയും ഭാഗത്ത് നിന്നുള്ള പ്രവൃത്തി അസ്വീകാര്യമാണെന്ന് വിധിച്ചത്. ഇതോടെ ഇവരെ പ്രൊഫഷണില്‍ നിന്നും പൂര്‍ണ്ണമായി പുറത്താക്കി വിലക്ക് കല്‍പ്പിക്കാനാണ് സാധ്യത തെളിഞ്ഞത്.
ആണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ സംഭവം കണ്ടെത്തിയതോടെയാണ് വിവരം സ്‌കൂളില്‍ അറിഞ്ഞത്. അധ്യാപികയ്ക്ക് എതിരെ ഈ അമ്മ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം നടത്തി ഇവരെ പിടികൂടുകയായിരുന്നു.