
















മൊബൈല്‍ ഫോണില്‍ കളിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിമൂന്നുകാരി ജീവനൊടുക്കി. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഹന്നയാണ് മരിച്ചത്.
വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പിണങ്ങിയ ഫാത്തിമ ഹന്ന മുറിക്കുള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിലവില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൊണ്ടോട്ടി പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.