CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 4 Seconds Ago
Breaking Now

സിഡ്‌നി ഭീകരാക്രമണം ; വെടിവെപ്പ് നടത്തിയ അച്ഛനും മകനും മാസങ്ങള്‍ക്ക് മുമ്പേ പരിശീലനം നടത്തി ; ടൂറിസ്റ്റുകള്‍ക്ക് നേരെ ബോംബെറിഞ്ഞു

ഐഎസിന്റെ കൊടിക്ക് സമീപമിരുന്ന്, ഖുര്‍ആനിലെ വചനങ്ങള്‍ ചൊല്ലുകയും ജൂതരെ അപലപിക്കുകയും ചെയ്യുന്ന വീഡിയോ പൊലീസ് കണ്ടെത്തി.

15 പേര്‍ കൊല്ലപ്പെട്ട സിഡ്നി ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെടിവെപ്പ് നടത്തിയ അച്ഛനും മകനുമായ സാജിദ് അക്രം, നവീദ് അക്രം എന്നിവര്‍ മാസങ്ങള്‍ക്ക് മുന്‍പേ കൃത്യത്തിനായി പരിശീലനം നടത്തിയെന്നും വെടിവെപ്പിന് മുന്‍പ് ജൂതര്‍ക്ക് നേരെ ബോംബുകളെറിഞ്ഞുവെന്നുമാണ് കണ്ടെത്തിയത്. പൈപ്പ് ബോംബുകളും ടെന്നീസ് ബോംബുകളുമാണ് ടൂറിസ്റ്റുകള്‍ക്ക് നേരെ എറിഞ്ഞത്. എന്നാല്‍ ഇവ പൊട്ടിയിരുന്നില്ല.

പൊലീസ് ഫാക്റ്റ് ഷീറ്റിലാണ് ഈ വിവരങ്ങളുള്ളത്. സാജിദ് അക്രം, നവീദ് അക്രം എന്നിവര്‍ മാസങ്ങള്‍ക്ക് മുന്‍പേ തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നഗരത്തില്‍ നിന്ന് മാറി ന്യൂ സൗത്ത് വെയില്‍സ് ഭാഗത്തുവെച്ചാണ് ഇരുവരും പരിശീലനത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വിവരം. ഐഎസ്‌ഐഎസിന്റെ ആശയമാണ് ഇവരെ ഭീകരാക്രമണത്തിലേക്ക് നയിച്ചത്.

പൊലീസ് ഫാക്റ്റ് ഷീറ്റില്‍ ഇരുവരും ഉള്‍പ്പെട്ട വീഡിയോകള്‍ കണ്ടെത്തിയതായും പറയുന്നുണ്ട്. ഐഎസിന്റെ കൊടിക്ക് സമീപമിരുന്ന്, ഖുര്‍ആനിലെ വചനങ്ങള്‍ ചൊല്ലുകയും ജൂതരെ അപലപിക്കുകയും ചെയ്യുന്ന വീഡിയോ ഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.