CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 47 Seconds Ago
Breaking Now

'ആ ഡയലോഗ് അറംപറ്റി, ബിരിയാണി കിട്ടി', മമ്മൂട്ടിയെ കാണാന്‍ പാട്രിയറ്റ് സെറ്റില്‍ പോയ വിശേഷം പങ്കുവച്ച് രമേഷ് പിഷാരടി

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'പേട്രിയറ്റ്' ആണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആക്ഷന്‍ മൂഡിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമാ സെറ്റില്‍ മമ്മൂട്ടിയെ കാണാന്‍ രമേശ് പിഷാരടി എത്തിയതാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കാണാന്‍ അതിയായ ആഗ്രഹം ഉള്ള ഒരു കുട്ടിയുമൊത്താണ് രമേശ് പിഷാരടി സെറ്റില്‍ എത്തിയത്.

സെറ്റില്‍ എത്തുന്നതിന് മുന്നേ ഒരുപാട് സംശയം ഉണ്ടായിരുന്നു. എങ്കിലും എങ്ങാന്‍ ബിരിയാണി കിട്ടിയാലോ എന്നോര്‍ത്താന്‍ പോയതെന്ന് രമേശ് പിഷാരടി പറഞ്ഞു. ഈ ഡയലോഗ് അറംപറ്റിഎന്നും ബിരിയാണി ലഭിച്ചെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി ഈ രസകരമായ സംഭവം പറയുന്നത്. നടനെ കാണാന്‍ എത്തിയ കുട്ടിയ്ക്ക് സ്‌നേഹത്തോടെ മമ്മൂട്ടി ബിരിയാണി വിളമ്പി നല്‍കുന്ന ചിത്രവും രമേശ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.

'ചിലപ്പൊ ബിരിയാണി കിട്ടിയാലോസുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മുക്കയെ കാണണം. പാട്രിയറ്റ് പോലെ വലിയ ഒരു ലൊക്കേഷന്‍. കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കില്‍ അത് സാധിക്കുക എളുപ്പമല്ല.''എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ!എന്റെ ആ ഡയലോഗ് അറംപറ്റി. ബിരിയാണി കിട്ടി', രമേശ് പിഷാരടി കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.