CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 30 Seconds Ago
Breaking Now

ക്രിസ്മസ് ദിനത്തില്‍ സെലെന്‍സ്‌കിയുടെ ക്രിസ്മസ് പ്രാര്‍ത്ഥന പുറത്ത് ; പുടിന്‍ നശിച്ചുപോകട്ടെയെന്ന് പ്രാര്‍ത്ഥന

ക്രിസ്മസിനോടടുത്ത ദിവസങ്ങളില്‍ പോലും യുക്രെയിനെതിരെ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു സെലെന്‍സ്‌കിയുടെ പ്രാര്‍ത്ഥന

യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ക്രിസ്മസ് പ്രാര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ വൈറല്‍. അയാള്‍ നശിച്ചുപോകട്ടെ എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ക്രിസ്മസ് ദിനത്തില്‍ സെലെന്‍സ്‌കി പറഞ്ഞത്. സ്വര്‍ഗവാതില്‍ തുറക്കുന്ന ഈ രാത്രിയില്‍ യുക്രെയിന്‍ ജനതയ്ക്ക് ഒരേയൊരു പ്രാര്‍ത്ഥന ഉണ്ടാവുള്ളൂ, ആയാള്‍ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കാത്ത ഒരാളും ഈ രാജ്യത്തുണ്ടാവില്ല, നമുക്ക് ദൈവത്തോട് സമാധാനം ആവശ്യപ്പെടാം. നമ്മള്‍ അതിനായി പോരാടുകയാണ്, സമാധാനത്തോടെ ജീവിക്കാന്‍ നമ്മള്‍ക്കെല്ലാം അര്‍ഹതയുണ്ട്. എല്ലാ കുടുംബവും സന്തോഷത്തോടെ ചിരിയോടെ സത്യസന്ധതയോടെ നന്‍മകളോടെ ജീവിക്കണം, സെലെന്‍സ്‌കി പ്രത്യാശിച്ചു. പുടിന്റെ പേരെടുത്ത് പറയാതെയായിരുന്നു സെലന്‍സ്‌കിയുടെ പ്രാര്‍ത്ഥന

ക്രിസ്മസിനോടടുത്ത ദിവസങ്ങളില്‍ പോലും യുക്രെയിനെതിരെ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു സെലെന്‍സ്‌കിയുടെ പ്രാര്‍ത്ഥന. ഡിസംബര്‍ 23നുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് ദിനത്തില്‍ പോലും റഷ്യ ഷെല്ലാക്രമണം തുടര്‍ന്നു. രാജ്യത്തെ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.