CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 17 Seconds Ago
Breaking Now

ഏറ്റവും അധികം ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം അമേരിക്കയല്ല, സൗദി

അമേരിക്ക നാടുകടത്തിയവരില്‍ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025ല്‍ 81 രാജ്യങ്ങളില്‍ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിന്റെ കണക്കുകള്‍ രാജ്യസഭയില്‍ വെച്ചു. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തില്‍ അധികം ഇന്ത്യക്കാരെയാണ് 2025ല്‍ സൗദി അറേബ്യ നാടുകടത്തിയത്. ഈ പട്ടികയില്‍ അമേരിക്കയാണ് രണ്ടാമത്. 2025ല്‍ 3800ല്‍ അധികം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്.

അമേരിക്ക നാടുകടത്തിയവരില്‍ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് ഭരണകൂടം അടുത്തിടെ ആവിഷ്‌കരിച്ച കര്‍ശന നടപടികളും രേഖകളുടെ പരിശോധനയും, വിസ സ്റ്റാറ്റസ്, വര്‍ക്ക് ഓതറൈസേഷന്‍, ഓവര്‍‌സ്റ്റേകള്‍ തുടങ്ങിയവയും ഇന്ത്യക്കാരുടെ നാടുകടത്തലിന് കാരണമായി. വാഷിം?ഗ്ടണ്‍ ഡിസിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ നാടുകടത്തപ്പെട്ടത്. 3,414 പേരെയാണ് വാഷിം?ഗ്ടണ്‍ ഡിസിയില്‍ നിന്നും നാടുകടത്തിയത്. ഹ്യൂസ്റ്റണില്‍ നിന്നും 234 ഇന്ത്യക്കാരെ നാടുകടത്തി.

നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മ്യാന്‍മാറാണ്. 1591 ഇന്ത്യക്കാരെയാണ് മ്യാന്‍മാര്‍ നാടുകടത്തിയത്. നാലാമതുള്ള മലേഷ്യ 1,485 ഇന്ത്യക്കാരെ നാടുകടത്തി. യുഎഇ 1469, ബഹ്റൈന്‍ 764, തായ്ലന്‍ഡ് 481, കംബോഡിയ 305 തുടങ്ങിയ രാജ്യങ്ങളാണ് ?ഗണ്യമായ തോതില്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യങ്ങള്‍. ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നാടുകടത്തല്‍ നിരക്കും ഉയര്‍ന്നിട്ടുണ്ട്. 2025 ല്‍ 170 പേരെയാണ് നാടുകടത്തിയത്. ഓസ്ട്രേലിയ 114, റഷ്യ 82, അമേരിക്ക 45 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് നാടുകടത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം. 

 




കൂടുതല്‍വാര്‍ത്തകള്‍.