
















ഇറാനില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ ഇസ്രയേലിന്റെ പങ്ക് ചര്‍ച്ചയാക്കി ട്വീറ്റ്. പ്രക്ഷോഭങ്ങളെ പിന്തുണച്ചുള്ള ചാര സംഘടനായ മൊസാദിന്റെ ട്വീറ്റാണ് ഇസ്രയേലിലേക്ക് വിരല്‍ ചൂണ്ടുന്നത്. ട്വീറ്റില്‍ നേരിട്ട് നിങ്ങളോടൊപ്പമുണ്ടെന്നാണ് മൊസാദ് പറയുന്നത്.
വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തലസ്ഥാന നഗരമായ ടെഹ്‌റാനിലടക്കം വിവിധ നഗരങ്ങളില്‍ സര്‍ക്കാരിനെതിരെ സമരക്കാര്‍ തെരുവിലുണ്ട്. ഒന്നിച്ച് തെരുവിലിറങ്ങുക, അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്നാണ് മൊസാദിന്റെ പേര്‍ഷ്യന്‍ ഭാഷയിലുള്ള എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്.
ദുരത്തു നിന്നോ വാക്കുകളിലൂടെയുള്ള പിന്തുണയല്ല, ഞങ്ങള്‍ നേരിട്ടും നിങ്ങളൊടൊപ്പമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.