CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Seconds Ago
Breaking Now

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്ത്രീയെ വെടിവച്ചുകൊന്നു ; പ്രതിഷേധം ശക്തം

റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കിയതോടെ യു എസ് ഇമിഗ്രേഷന്‍ വകുപ്പ് പ്രതിക്കൂട്ടിലായിട്ടുണ്ട്

അമേരിക്കയിലെ മിനിയാപൊളിസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഒരു സ്ത്രീയെ യു എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നു. അമേരിക്കന്‍ പൗരത്വമുള്ള 37 വയസ്സുകാരി റെനി നിക്കോള്‍ ഗുഡ് ആണ് കൊല്ലപ്പെട്ടത്. യുവതി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിട്ടുള്ളത്. ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വെടിവെച്ചതെന്ന വാദം ദൃക്സാക്ഷികള്‍ തള്ളിയതോടെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. 

റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കിയതോടെ യു എസ് ഇമിഗ്രേഷന്‍ വകുപ്പ് പ്രതിക്കൂട്ടിലായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി രണ്ടായിരത്തോളം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയാണ് നിലവില്‍ മിനിയാപൊളിസില്‍ വിന്യസിച്ചിരിക്കുന്നത്. ഈ പരിശോധനകളുടെ ഭാഗമായാണ് റെനി നിക്കോള്‍ ഗുഡിന് നേരെ ഉദ്യോഗസ്ഥന്‍ വെടിവെപ്പ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ നഗരത്തില്‍ ഉയര്‍ന്ന വലിയ സംഘര്‍ഷാവസ്ഥയും പ്രതിഷേധങ്ങളും ഇപ്പോഴും തുടരുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.