
















ലൈംഗിക അതിക്രമ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന.
കോഴിക്കോട് വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ അമ്മ കന്യക നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ ലൈംഗികമായി അപമാനിച്ചു എന്നാണ് 18 സെക്കന്‍ഡ് വീഡിയോയിലൂടെ ആരോപിച്ചത്.
മലപ്പുറം അരീക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗമാണ് ഷിംജിതാ മുസ്തഫ (36) മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ്. അരീക്കോട് പഞ്ചായത്തിലെ വെള്ളേരി വെസ്റ്റ് വാര്‍ഡിലെ അംഗമായിരുന്നു ഇവര്‍.
ബസ്സില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട 18 സെക്കന്‍ഡ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ നടന്ന കാര്യങ്ങള്‍ വടകര പോലീസിനെ അറിയിച്ചിരുന്നു എന്നായിരുന്നു ഷിംജിതയുടെ പ്രധാന അവകാശവാദം. എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കേസ് സംബന്ധിച്ച യുവതിയുടെ വാദങ്ങള്‍ കള്ളമാണെന്ന് വ്യക്തമായി.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക്ക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം ഷിംജിത സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാനസികമായി തകര്‍ന്ന ദീപക്കിനെ ഞായറാഴ്ച വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദീപക്കിന്റെ ജന്മദിനമായിരുന്നു ശനിയാഴ്ച