CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 19 Seconds Ago
Breaking Now

ആലുവയില്‍ 65 കാരനെ വ്യാജ ഹണി ട്രാപ്പില്‍ പെടുത്തി 52 ലക്ഷം രൂപ തട്ടി ; പ്രതികള്‍ അയല്‍വാസികള്‍ ; ആറുമാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായാണ് വയോധികന്‍ ചാറ്റ് നടത്തിയതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോക്‌സോ കേസില്‍ പ്രതിയാക്കുമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു.

ആലുവയില്‍ വയോധികനെ വ്യാജ ഹണി ട്രാപ്പില്‍ പെടുത്തി പ്രതികള്‍ തട്ടിയത് 52 ലക്ഷം രൂപ. അയല്‍വാസികളായ വിഷ്ണുരാജ്, ശ്രീലക്ഷ്മി എന്നിവരാണ് വ്യാജ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. ഫോണില്‍ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേന ഒപ്പം നിന്നാണ് അയല്‍വാസികളായ യുവാവും യുവതിയും വയോധികനില്‍ നിന്ന് പണം തട്ടിയത്.

വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വാട്‌സ്ആപ്പില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ച് കെണിയില്‍ പെടുത്തിയെന്നും വയോധികന്‍ പരാതിയില്‍ പറയുന്നു. പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

വയോധികന് പെണ്‍കുട്ടിയാണെന്ന പേരില്‍ വാട്‌സ് ആപ്പില്‍ തുടര്‍ച്ചയായി മെസ്സേജ് അയക്കുകയും ചാറ്റ് ചെയ്യുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായാണ് വയോധികന്‍ ചാറ്റ് നടത്തിയതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോക്‌സോ കേസില്‍ പ്രതിയാക്കുമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു. പോക്‌സോ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. പൊതുപ്രവര്‍ത്തകനെന്ന വ്യാജേന നിരന്തരമായി ഭീഷണിപ്പെടുത്തിയാണ് അയല്‍വാസി പണം തട്ടിയത്. പൊതുപ്രവര്‍ത്തകന് കൊടുക്കാനെന്ന പേരില്‍ അയല്‍വാസി വിഷ്ണുവായിരുന്നു വയോധികന്റെ പണം കൈപ്പറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്. ലോണ്‍ എടുത്ത് കടകെണിയില്‍ ആയപ്പോള്‍ ആണ് ഒപ്പം നിന്നവര്‍ തന്നെയാണ് കെണി ഒരുക്കിയതെന്ന് വയോധികന് മനസ്സിലാവുന്നത്. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്ത് അറിയുന്നത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആറ് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ലയെന്നും ആരോപണം ഉയരുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.