CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 2 Seconds Ago
Breaking Now

കല്‍പറ്റയില്‍ പതിനാറുകാരനെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ച സംഭവം ; ഒരാള്‍ കൂടി പിടിയില്‍

പതിനാറുകാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നാഫില്‍ ഒളിവില്‍ പോയിരുന്നു.

കല്‍പറ്റയില്‍ പതിനാറുകാരനെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കല്‍പറ്റ സ്വദേശി നാഫില്‍ (18) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പതിനാറുകാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നാഫില്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് മേപ്പാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ ആശുപത്രി പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലായ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി കൗണ്‍സിലിംഗിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.

അതേസമയം, ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ പ്രതികള്‍ ഫോണിലൂടെ വിളിച്ചുവരുത്തി വടികൊണ്ടും മറ്റും മുഖത്തും തലയിലും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ കുട്ടിയെക്കൊണ്ട് കാലില്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണം സഹിക്കവയ്യാതെ കുട്ടി കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ടും പ്രതികള്‍ അടി തുടരുന്നത് ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായതെന്നാണ് സൂചന. 5 മിനിറ്റോളം നീണ്ട മര്‍ദനദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി ലഭിച്ചതിനു പിന്നാലെയാണ് കല്‍പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.