
















എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം പിരിച്ചത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷണ്‍ അവാര്‍ഡ് തന്നെയെന്ന് സ്ഥിരീകരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ബിജെപി സര്‍ക്കാരില്‍ നിന്നും വെള്ളാപ്പള്ളി പത്മാ അവാര്‍ഡ് വാങ്ങിയത് സംശയകരമാണ്. എന്‍എസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാര്‍ഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഇതോടൊപ്പം എന്‍ഡിഎ പ്രമുഖനെ ചര്‍ച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. എസ്എന്‍ഡിപി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അവര്‍ ബിജെപിയുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയതെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. എന്‍എസ്എസിന് സമദൂരമാമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം നല്‍കിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതില്‍ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനര്‍വിചന്തനം നടത്തില്ല. എസ്എന്‍ഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാര്‍ദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ വിധി മറ്റ് സമുദായങ്ങള്‍ക്ക് ബാധകമല്ലെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.