CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 40 Seconds Ago
Breaking Now

ആത്മഹത്യ ചെയ്യാമെന്ന പേരില്‍ വിളിച്ചുവരുത്തി കൊലപാതകം ; യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് പ്രതി ; കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാമെന്നും മൊഴി

കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖന്റെ ഇന്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖന്‍ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം എന്നും വൈശാഖന്‍ പറഞ്ഞു.

കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്‌ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പതിനാറുവയസുമുതല്‍ തന്നെ വൈശാഖന്‍ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയില്‍ കുറിച്ചിരുന്നു. ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തില്‍ വച്ച് വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.