
















വമ്പന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയില്‍ പാതയും ബജറ്റില്‍ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി. എംസി റോഡ് വികസനത്തിനായി 5317 കോടി കിഫ്ബിയില്‍ നിന്ന് വകയിരുത്തി.
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്കു മേലുള്ള കേന്ദ്ര കടന്നു കയറ്റത്തിന് എതിരെയാണ് ഇനിയുള്ള നാളുകളില്‍ പോരാടേണ്ടതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ധനമന്ത്രി സാമ്പത്തിക അവഗണക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ബജറ്റില്‍ രേഖപെടുത്തുന്നുവെന്നും കെ എന്‍ ബാലഗോപാല്‍ പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ അര്‍ഹതപ്പെട്ട 17000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വര്‍ഷം മാത്രം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന്റെ ആരവം കുറിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് 2000 കോടി അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.സ്വര്‍ണ്ണാഭരണങ്ങള്‍
കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ വായ്പ പരിധിയില്‍ വലിയ വെട്ടിക്കുറവ് ഉണ്ടായി. ജിഎസ്ടി നിരക്ക് കേന്ദ്രം ഏകപക്ഷീയമായി വെട്ടികുറക്കുന്നു. സംസ്ഥാനം ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കുന്നില്ല. കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യം വാങ്ങിയെടുക്കുന്നതില്‍ ഒത്തൊരുമ ഇല്ലെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. കേന്ദ്ര അവഗണനയുടെ വാര്‍ത്ത വരുമ്പോള്‍ ആഘോഷിക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. പ്രകൃതി ദുരന്തത്തിലും ഈ അവഗണന കണ്ടുവെന്നും കെ എന്‍ ബാലഗോപാല്‍ ഓര്‍മിപ്പിച്ചു.
കേര പദ്ധതിക്ക് 100 കോടി
നെല്ല് സംയോജിത പദ്ധതി - 150
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 72 കോടി
സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78.45 കോടി
ഹൈടെക് കൃഷിക്ക് 10 കോടി
യുവതലമുറയെ കൃഷികളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5.25 കോടി
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പത്തു കോടി
പിന്നാക്ക ജില്ലകള്‍ക്ക് പ്രഖ്യാപിച്ച പാക്കേജുകള്‍ക്ക് തുക വകയിരുത്തി
കാസര്‍കോട് പാക്കേജ് 80 കോടി
കുട്ടനാട് പാക്കേജ് 75 കോടി
വയനാട് പാക്കേജ് 50 കോടി
മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടി
വനം വന്യജീവി സംരക്ഷണത്തിന് ആറുകോടി
ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
ഓട്ടോറിക്ഷ - ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
കാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ ഉയര്‍ത്തി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ ബോര്‍ഡ്
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും
മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം
സ്‌കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം 1000 രൂപ വര്‍ധിപ്പിച്ചു
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു
ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപ വര്‍ധന
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വരുമാനത്തില്‍ 1000 രൂപയുടെ വര്‍ധന