CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 16 Seconds Ago
Breaking Now

തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു ; ബജറ്റ് പ്രഖ്യാപനങ്ങള്‍

വയനാട് ടൗണ്‍ഷിപ്പ്; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള്‍ കൈമാറും

തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു

വയനാട് ടൗണ്‍ഷിപ്പ്; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള്‍ കൈമാറും

SIR ല്‍ ജനങ്ങള്‍ക്ക് ആശങ്ക; പരിഹരിക്കാനായി എല്ലാ പൗരന്മാര്‍ക്കും കേരളത്തില്‍ നേറ്റിവിറ്റി കാര്‍ഡ്

 

തിരുവനന്തപുരം- കാസര്‍ഗോഡ് വേഗ റെയില്‍ പരാമര്‍ശിച്ച് സംസ്ഥാന ബജറ്റ് .  പ്രാരംഭ നടപടികള്‍ക്കായി 100 കോടി.

സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ്

അങ്കണവാടി, ആശാ വര്‍ക്കേഴ്‌സിന്റെയും സാക്ഷരതാ പ്രേരക്മാരുടെയും വേതനം ആയിരം രൂപ കൂട്ടി

 

ക്ഷേമപെന്‍ഷന്‍ പദ്ധതിക്ക് 14,500 കോടി

കേരളത്തോടുള്ള സാമ്പത്തിക അവഗണനയ്ക്കെതിരെ നാടിന്റെ പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നു - ധനമന്ത്രി

 

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍.

ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി.

റോഡ് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആദ്യ അഞ്ച് ദിനം സൗജന്യ ചികിത്സ നല്‍കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവര്‍ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും. കൂടുതല്‍ ആനുകൂല്യവും കൂടുതല്‍ ആശുപത്രികളും ഇതില്‍ ഉണ്ടാകും.

വിരമിച്ചവര്‍ക്ക് മെഡിക്കല്‍ മെഡിസെപ് മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. കൂടാതെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ഹരിതകര്‍മസേനാ അംഗങ്ങള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി തുടങ്ങിയ ശ്രദ്ധേയമായ നിരവധി പ്രഖ്യാപനങ്ങള്‍ ഇത്തവണയുണ്ടായി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു.

48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശിക അടക്കം 35,089 രൂപ നല്‍കി. 90000 കോടി രൂപ ഒന്ന് രണ്ട് പിണറായി സര്‍ക്കാര്‍ക്ഷേമപെന്‍ഷനായി നല്‍കി - അദ്ദേഹം വിശദമാക്കി.

സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപയും നീക്കിവെച്ചു. നിലവില്‍ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റില്‍ ആശമാര്‍ക്കും ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവര്‍ക്ക് കൂട്ടിയത്. അങ്കണവാടി വര്‍ക്കര്‍ക്ക് 1000 കൂട്ടിയപ്പോള്‍ ഹെല്‍പ്പല്‍മാര്‍ക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.