
















ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. ഇറാനില്‍ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ ഇറാന്റെ നേതൃത്വം അടിച്ചമര്‍ത്തലിനേയും അക്രമത്തേയുമാണ് ആശ്രയിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
രാജ്യം പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ ആ പ്രവര്‍ത്തനം വളരെ താഴ്ന്ന നിലയിലാണെങ്കില്‍ പോലും നേതൃത്വം രാജ്യം ശരിയായി ഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഞാന്‍ യുഎസില്‍ ചെയ്യുന്നത് പോലെ. അല്ലാതെ അധികാരം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് പേരെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ പ്രതിഷേധത്തില്‍ ഖമനയി ട്രംപ് വാക് പോര് തുടരുകയാണ്.