CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 41 Seconds Ago
Breaking Now

കാറിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നത് അപകടത്തിന് തലേന്ന് ; 19കാരന്റെ മരണത്തില്‍ കാറുടമയും മകനും 42 ലക്ഷം നഷ്ടപരിഹാരം നല്‍കണം

തലേദിവസം ഇന്‍ഷുറന്‍സ് പരിരക്ഷ തീര്‍ന്ന കാര്‍ അനന്തു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

തലേദിവസം ഇന്‍ഷുറന്‍സ് തീര്‍ന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാറുടമയോടും കാര്‍ ഓടിച്ചിരുന്ന മകനോടും ട്രിബ്യൂണല്‍ ഉത്തരവിട്ടു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ വേണു എന്ന 19കാരന്‍ മരിച്ച സംഭവത്തിലാണ് ട്രിബ്യൂണലിന്റെ വിധി.

തലേദിവസം ഇന്‍ഷുറന്‍സ് പരിരക്ഷ തീര്‍ന്ന കാര്‍ അനന്തു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. 2023 മാര്‍ച്ച് 27ന് വൈകീട്ട് 4.25നായിരുന്നു സംഭവം. കോട്ടയം-കുമളി എന്‍എച്ച് റോഡില്‍ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് മുന്നില്‍വെച്ചാണ് എതിരെ വന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. അര്‍ദ്ധരാത്രിയിലുണ്ടായ അപകടത്തിന് പിന്നാലെ മുഖമടിച്ച് വീണ അനന്തുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.

അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇടിച്ച കാറിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നത്. കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അനന്തുവിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കാറുടമയും വാഹനം ഓടിച്ചിരുന്ന 19കാരനായ മകനും ചേര്‍ന്ന് അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.