CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 16 Minutes 1 Seconds Ago
Breaking Now

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം ; പ്രസിഡന്റായി ഡോണി ജോണും സെക്രട്ടറിയായി അനിഷ് തോമസും തെരഞ്ഞെടുക്കപ്പെട്ടു

മാഞ്ചസ്റ്റര്‍: യുകെയിലെ അറിയപ്പെടുന്ന മലയാളി അസ്സോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ (TMA) 2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന അസോസിയേഷന്റെ വാര്‍ഷികാഘോഷ പരിപാടിയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ടെന തിരഞ്ഞെടുത്തത്. പുതിയ പ്രെസിഡന്റായി ശ്രീ. ഡോണി ജോണിനെയാണ് തിരഞ്ഞെടുത്തത്. സാല്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ മുന്‍ ട്രസ്റ്റിയായും ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയാണ്. സെക്രെട്ടറിയായി ശ്രീ. അനീഷ് തോമസിനെയും ട്രെഷററായി ശ്രീ. ദീപക് വി. ഡേവിഡിനെയും വൈസ് പ്രെസിഡന്റായി ശ്രീമതി.സിന്ധു സ്‌റാന്‍ലിയെയും ജോയിന്റ് സെക്രട്ടറിയായി ശ്രീ. ജോര്‍ജ് തോമസിനെയും പബ്ലിക് റിലേഷന്‍സ് ഓഫീസറായി അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കലിനെയും യോഗം തിരഞ്ഞെടുത്തു. സംഘടനയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സായി ശ്രീമതി.ഭാഗ്യലക്ഷ്മി ആദര്‍ശ്, ശ്രീമതി. ടിന്‍സി ഷിജു, ശ്രീമതി. മേബിള്‍ അജിന്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ യൂത്ത് കോഓര്‍ഡിനേറ്റര്‍സായി ആകാശ് ബിജുമോന്‍, ഷൈന്‍ സിജു, ഒലിവിയ സിബി, നേഹ ബിജു, അഹിന അന്ന അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഇരുപതു വര്‍ഷക്കാലയളവില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മാഞ്ചസ്റ്ററിലെ മലയാളി കമ്മ്യൂണിറ്റിക്കിടയില്‍ നടത്തിവന്നിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരമായിരുന്നു. ഇവിടുത്തെ മുതിര്‍ന്നവര്‍ക്കും യൂത്തിനും കുട്ടികള്‍ക്കുമായി പുതുമകള്‍നിറഞ്ഞ ഒട്ടനവധി പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ട് 2026 വര്‍ഷം കൂടുതല്‍ മികച്ചതാക്കുമെന്നു നിയുക്ത പ്രസിഡന്റ് ശ്രീ. ഡോണി ജോണ്‍ അറിയിക്കുകയുണ്ടായി. അസോസിയേഷന്റെ ഇരുപതാമത് വര്ഷം മുഴുനീളെ ആഘോഷിക്കുവാന്‍ കഴിഞ്ഞതിനു എല്ലാ അംഗങ്ങളോടുമുള്ള കടപ്പാടും നന്ദിയുമര്‍പ്പിച്ചുകൊണ്ടു പ്രസിഡന്റ് ശ്രീ. ഷിജു ചാക്കോ സംസാരിച്ചു. പരിപാടിയ്ക്ക് ശ്രീ. ലിബിന്‍ കെ. തോമസ്, ശ്രീ. ശ്രീകാന്ത് ശിവരാജന്‍. ശ്രീ. സ്റ്റാനി ഇമ്മാനുവേല്‍, ശ്രീമതി. ഡോളി സിബി, ശ്രീ. രാഹുല്‍ ശിവന്‍, ശ്രീമതി. ഡല്‍ഫിയാ ജോസ്, ശ്രീമതി. സോണിയ ദീപക്, ശ്രീമതി. അല്‍ഫോന്‍സാ ഡോണി, ഡിയോണ സ്റ്റാന്‍ലി, സോനാ ബിജു, ജോയല്‍ ജോര്‍ജ്, അഷോണ്‍ സിബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.