
















കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എംഎംഎ )യുടെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ജനുവരി 10 ശനിയാഴ്ച ഈസ്റ്റ് മോളിങ് വില്ലേജ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 3 മണിക്ക് എംഎംഎയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും, ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുമുള്ള സമ്മാനങ്ങളും അവാര്‍ഡുകളും വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ലാലിച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിന്‍ മാത്യു ആനുവല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജിന്‍സി ബിനു ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എംഎംഎയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയില്‍ 2026 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള എംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് - ശ്രീജിത്ത് കുറുവന്‍കാട്ടില്‍, സെക്രട്ടറി - പ്രവീണ്‍ രാമകൃഷ്ണന്‍, ട്രഷറര്‍ - സന്തോഷ് വെള്ളടുത്ത്. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്സ് - ജോഷി ആനിത്തോട്ടത്തില്‍, അനീഷ് പള്ളിയാലില്‍, മെന്‍സ് ക്ലബ് കോര്‍ഡിനേറ്റര്‍ - ജിജോ ചാക്കോ, മീഡിയ - ബിനു ജോര്‍ജ്, മൈത്രി വിമന്‍സ് കോര്‍ഡിനേറ്റര്‍ - ജിമിത ബെന്നി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് - ജിസ്ന മൈക്കിള്‍, ഷൈജ ഇടച്ചേരി, യൂത്ത് കോര്‍ഡിനേറ്റര്‍ - ബോണി റോസ് ബാബു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ കമ്മറ്റി അഭിപ്രായപ്പെട്ടു.
ജനറല്‍ ബോഡിക്കുശേഷം കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സ് അവതരിപ്പിച്ച ഗാനമേളയും കോമഡിഷോയും നടന്നു. ചലച്ചിത്ര പിന്നണിഗായകന്‍ അഭിജിത് കൊല്ലവും മിമിക്രി കോമഡി താരം ബൈജു ജോസും നേതൃത്വം നല്‍കിയ സ്റ്റേജ് ഷോയും മ്യൂസിക്കല്‍ ഫ്യൂഷനും മികവുറ്റതായി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി എംഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, ന്യൂ ഇയര്‍ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്ത നല്‍കിയത്
ബിനു ജോര്‍ജ്