CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 3 Seconds Ago
Breaking Now

മലയാളി ട്രക്ക് ഡ്രൈവര്‍മാരുടെ കൂട്ടായ്മയുടെ 4-ാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളില്‍ ഡര്‍ബിഷെയറില്‍

രണ്ടായിരത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് എത്തിയ മലയാളികള്‍ ടാക്‌സിയടക്കമുള്ള ചെറു വാഹന ഡ്രൈവിങ് തൊഴില്‍ മേഖലയിലേക്ക് നിരവധി പേര്‍ കടന്നുവന്നുവെങ്കിലും നിരത്തിന്റെ രാജാക്കന്മാരായ ട്രെക്കുകളുടെ സാരഥികളാകുവാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വന്നത് കോവിഡാനന്തരമാണ്.

ട്രെക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കൂടുതല്‍ ചെറുപ്പക്കാര്‍ കടന്നുവരുന്നതിനും, അവര്‍ക്ക് അവശ്യകരവും ആവേശകരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്, പുതിയ തൊഴിലവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കുകയെന്ന ലഷ്യത്തോടെ   2021ല്‍ ബിജു തോമസ്, റോയ് തോമസ്,  റിജു ജോണി, റജി ജോണി, അരുണ്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച യുകെ മലയാളികളുടെ കൂട്ടായ്മയാണ് മലയാളി ട്രക്ക് ഡ്രൈവര്‍സ് യുണൈറ്റഡ് കിംഗ്ഡം (MTDUK)

യുകെയുടെ വടക്ക് ജോണ്‍ ഓ ഗ്രോട്‌സ്

 മുതല്‍ തെക്ക് ലാന്‍ഡസ് എന്‍ട്  വരെയുള്ള മലയാളി ട്രക്ക് ഡ്രൈവര്‍മാരുടെ കൂട്ടായ്മയുടെ 4-ാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളില്‍ ഡര്‍ബിഷെയറിലെ ലെ MATLOCK Lea Green Outdoorsil  വെച്ച്  നടത്തപ്പെടുകയാണന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനില്‍ അബ്രാഹം, റോയ് തോമസ്, ജെയ്ന്‍ ജോസഫ്, അമല്‍ പയസ്, ജിബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

2021ല്‍ തുടങ്ങി വച്ച ഈ കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയില്‍ പീക്ക് ഡിസ്ട്രകറ്റില്‍ വച്ച് കോശി വര്‍ഗീസിന്റെ നേതൃത്തില്‍ വിജയകരമായി നടത്തുകയുണ്ടായി . തുടര്‍ന്ന് എല്ലാ വര്‍ഷവും  ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ കൂടുതല്‍ മനോഹരവും വിജയകരവുമായി ആഘോഷിച്ച് വരുന്നു.

 മലയാളി ട്രക്കിങ്ങ് ഡ്രൈവിങ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുവാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും,   അടിയന്തര സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാ. നാം ഒന്നായി നില്‍ക്കെ, എന്ത് വിഷമവും അതിജീവിക്കാന്‍ കഴിയുമെന്നതാണ് കൂട്ടായ്മയുടെ പ്രചോദനം.

 ട്രക്കിംഗ് ഒരു തൊഴില്‍ മാത്രമല്ല അതാണ് ഇന്ന് ഏതൊരു ദേശത്തിന്റെയും ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ട്രക്ക് ഡ്രൈവര്‍ന്മാര്‍ വെറും ചരക്കുകള്‍ കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടവര്‍ മാത്രമല്ല, മറിച്ച് ദേശത്തു ജീവിക്കുന്നവരുടെ സ്വപ്നങ്ങള്‍ ആവശ്യങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന രാജ്യത്തിന്റെയും ജനങ്ങളുടെയും അഭിവാജ്യരായ സമൂഹമാണന്ന ഉത്തരവാദിത്വ ബോധമാണ് ഈ ജോലി കൂടുതല്‍  ആത്മാര്‍ത്ഥമായി ചെയ്യുവാനുള്ള എം ടി ഡി യു കെ  അംഗങ്ങളുടെ ശക്തിയും പ്രചോദനവും.  ചിലപ്പോള്‍ നീണ്ട റോഡുകളും ഉറക്കമില്ലാത്ത രാത്രികളും അവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും,  അതിനെ അതിജീവിക്കുവാന്‍ സാധിക്കുന്നതും ഇത്തരമൊരു വികാരമാണ്.

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്തിലേക്ക് പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം മുതല്‍,  

വാഹനത്തിന്റെ വലുപ്പവും ഭാരത്തിന്റെ അളവും പാതയില്‍ പതിയിരിക്കുന്ന തടസ്സങ്ങളും വക വെയ്ക്കാതെ  മഴയും, മഞ്ഞും, വെയിലും കണക്കിലെടുക്കാതെ ചരക്കുകള്‍ നീക്കുന്ന തൊഴില്‍ അവസരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കികൊണ്ട്, കേരളത്തിന്റെ അഭിമാനമായ ഈ ചുണകുട്ടന്മാര്‍ക്ക് ഇതൊരു തൊഴില്‍ മാത്രമല്ല,  അതിലുപരി വാഹനം ഒരു വികാരമാണന്ന് എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ രംഗത്ത് ചുവടുവെച്ചു തുടങ്ങിയത്. 

പിന്നീട് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ആ പാതയിലേക്ക് കടന്നു വരുന്നതാണ് കണ്ടുവരുന്നത്.

തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളുള്ള ഡ്രക്ക് ഡ്രൈവിങ്ങ് മേഖലയിലേക്ക് കൂടുതല്‍ ചെറുപ്പക്കാര്‍ കടന്നുവരുന്നതിന് അവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും പുതിയ തൊഴില്‍ അവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരം നല്കുവാനുമായി MTDUK വീണ്ടും വേദിയൊരുക്കുമ്പോള്‍ നിരത്തിലെ രാജക്കന്മാരുടെ നാലാമത് കൂട്ടായ്മ മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ രാജികീയവും പ്രൗഡ ഗംഭീരവും ആയിരിക്കുമെന്നതില്‍ സംഘാടകര്‍ക്ക് സംശയമില്ല.

 

 റോയ് തോമസ്, എക്സ്റ്റര്‍

 




കൂടുതല്‍വാര്‍ത്തകള്‍.